Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hardik Pandya

മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍ മാ​​റ്റം​​ വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി പ്ര​​മു​​ഖ​​ര്‍

മും​​ബൈ: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 19-ാം പ​​തി​​പ്പി​​ലേ​​ക്ക് ഇ​​നി​​യു​​ള്ള​​ത് വെ​​റും മൂ​​ന്നു​​ദി​​ന​​ങ്ങ​​ളു​​ടെ അ​​ക​​ലം മാ​​ത്രം. ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ലെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ടീ​​മു​​ക​​ളി​​ല്‍ ഒ​​ന്നാ​​യ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​മാ​​ണ് നി​​ല​​വി​​ലെ ചൂ​​ടേ​​റി​​യ ച​​ര്‍​ച്ച.

നി​​ല​​വി​​ല്‍ ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യാ​​ണ് മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍. എ​​ന്നാ​​ല്‍, ഇ​​ന്ത്യ​​യെ 2026 ഐ​​സി​​സി പു​​രു​​ഷ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ച സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​നെ ക്യാ​​പ്റ്റ​​നാ​​ക്ക​​ണ​​മെ​​ന്ന​​താ​​ണ് ഇ​​ന്ത്യ​​ന്‍ മു​​ന്‍​താ​​ര​​ങ്ങ​​ളാ​​യ കെ. ​​ശ്രീ​​കാ​​ന്ത്, ആ​​ര്‍. അ​​ശ്വി​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ അ​​ഭി​​പ്രാ​​യം. സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​നാ​​യി ഹാ​​ര്‍​ദി​​ക് ക്യാ​​പ്റ്റ​​ന്‍​സി ഒ​​ഴി​​ഞ്ഞുന​​ല്‍​ക​​ണ​​മെ​​ന്ന് ശ്രീ​​കാ​​ന്ത് തു​​റ​​ന്ന​​ടി​​ച്ചു.

ക്യാ​​പ്റ്റ​​ന്‍​ ഹാ​​ര്‍​ദി​​ക്

2015ല്‍ ​​മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു പേ​​സ് ഓ​​ള്‍​റൗ​​ണ്ട​​റാ​​യ ഹാ​​ര്‍​ദി​​ക്കി​​ന്‍റെ ഐ​​പി​​എ​​ല്‍ അ​​ര​​ങ്ങേ​​റ്റം. 2022 ഐ​​പി​​എ​​ല്ലി​​നു മു​​ന്നോ​​ടി​​യാ​​യി മും​​ബൈ ഹാ​​ര്‍​ദി​​ക്കി​​നെ റി​​ലീ​​സ് ചെ​​യ്തു. 2022ല്‍ ​​ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി ഹാ​​ര്‍​ദി​​ക് പു​​തി​​യ ദൗ​​ത്യ​​മേ​​റ്റെ​​ടു​​ത്തു. അ​​തേ വ​​ര്‍​ഷം ഗു​​ജ​​റാ​​ത്തി​​നെ ഐ​​പി​​എ​​ല്‍ കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ചു. എ​​ന്നാ​​ല്‍, 2024ല്‍ ​​ട്രേ​​ഡിം​​ഗി​​ലൂ​​ടെ ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ല്‍ തി​​രി​​ച്ചെ​​ത്തി.

2024 സീ​​സ​​ണി​​നു മു​​മ്പാ​​യി മും​​ബൈ ടീം ​​മാ​​നേ​​ജ്‌​​മെ​​ന്‍റ് രോ​​ഹി​​ത് ശ​​ര്‍​മ​​യെ ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​ത്തു​​നി​​ന്ന് നീ​​ക്കം ചെ​​യ്തു. പ​​ക​​രം ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യെ ക്യാ​​പ്റ്റ​​നാ​​ക്കി. മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​നെ അ​​ഞ്ച് ത​​വ​​ണ ഐ​​പി​​എ​​ല്‍ കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ച രോ​​ഹി​​ത് ശ​​ര്‍​മ​​യെ നീ​​ക്കി​​യ​​ത് ആ​​രാ​​ധ​​ക​​ര്‍​ക്കി​​ട​​യി​​ല്‍ കോ​​ളി​​ള​​ക്കം സൃ​​ഷ്ടി​​ച്ചു. മാ​​ത്ര​​മ​​ല്ല, ഫീ​​ല്‍​ഡിം​​ഗി​​ല്‍ രോ​​ഹി​​ത്തി​​നെ ബൗ​​ണ്ട​​റി ലൈ​​നി​​ലേ​​ക്ക് അ​​യ​​ച്ച​​ത​​ട​​ക്ക​​മു​​ള്ള ഹാ​​ര്‍​ദി​​ക്കി​​ന്‍റെ ചില അഹന്തകൾ വിമർശനങ്ങൾക്കു വി​​ധേ​​യ​​മാ​​യി.

ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​‍

രോ​​ഹി​​ത് ശ​​ര്‍​മ​​യു​​ടെ പി​​ന്‍​ഗാ​​മി​​യാ​​യി മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​ത്ത് എ​​ത്തു​​ന്ന​​ത് സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് ആ​​യി​​രി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു 2023 സീ​​സ​​ണി​​ല്‍ ല​​ഭി​​ച്ച സൂ​​ച​​ന. കാ​​ര​​ണം, 2023 സീ​​സ​​ണി​​ല്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് മും​​ബൈ​​യു​​ടെ വൈ​​സ് ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​ത്ത് എ​​ത്തി. രോ​​ഹി​​ത് പ​​രി​​ക്കേ​​റ്റു പു​​റ​​ത്താ​​യ​​പ്പോ​​ള്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വാ​​യി​​രു​​ന്നു മും​​ബൈ​​യെ ന​​യി​​ച്ച​​ത്. 2023 സീ​​സ​​ണി​​ല്‍ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ സൂ​​ര്യ​​കു​​മാ​​ര്‍ യ​​ാദവ് ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി.

Sports

ഹാ​​ർദി​​ക് റി​​ട്ടേ​​ണ്‍​സ്

ഹൈ​​ദ​​രാ​​ബാ​​ദ്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ല്‍ തി​​രി​​ച്ചു​​വ​​ര​​വി​​ന് ഇ​​ന്ധ​​നം പ​​ക​​ര്‍​ന്ന് ഇ​​ന്ത്യ​​ന്‍ പേ​​സ് ഓ​​ള്‍​റൗ​​ണ്ട​​ര്‍ ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യു​​ടെ മി​​ന്നും പ്ര​​ക​​ട​​നം.

സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി ട്വ​​ന്‍റി-20​​യി​​ല്‍ പ​​ഞ്ചാ​​ബി​​ന് എ​​തി​​രേ ബ​​റോ​​ഡ​​യ്ക്കാ​​യി ഇ​​റ​​ങ്ങി​​യ ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ 42 പ​​ന്തി​​ല്‍ 77 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ല്‍​ക്കു​​ക​​യും 52 റ​​ണ്‍​സ് വ​​ഴ​​ങ്ങി ഒ​​രു വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കു​​ക​​യും ചെ​​യ്തു.

പ​​ഞ്ചാ​​ബ് ഉ​​യ​​ര്‍​ത്തി​​യ 223 റ​​ണ്‍​സ് ല​​ക്ഷ്യം മ​​റി​​ക​​ട​​ക്കാ​​ന്‍ ബ​​റോ​​ഡ​​യെ സ​​ഹാ​​യി​​ച്ച ഹാ​​ര്‍​ദി​​ക്കാ​​ണ് പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്. മ​​ത്സ​​ര​​ത്തി​​ല്‍ അ​​ഞ്ച് പ​​ന്ത് ബാ​​ക്കി​​വ​​ച്ച് ബ​​റോ​​ഡ ഏ​​ഴ് വി​​ക്ക​​റ്റ് ജ​​യം സ്വ​​ന്ത​​മാ​​ക്കി.

സ്‌​​കോ​​ര്‍: പ​​ഞ്ചാ​​ബ് 20 ഓ​​വ​​റി​​ല്‍ 222/8. ബ​​റോ​​ഡ 19.1 ഓ​​വ​​റി​​ല്‍ 224/3. പ​​ഞ്ചാ​​ബി​​നാ​​യി അ​​ഭി​​ഷേ​​ക് ശ​​ര്‍​മ (19 പ​​ന്തി​​ല്‍ 50), അ​​ന്‍​മോ​​ല്‍​പ്രീ​​ത് സിം​​ഗ് (32 പ​​ന്തി​​ല്‍ 69) എ​​ന്നി​​വ​​ര്‍ തി​​ള​​ങ്ങി.

Latest News

Corehub Up